തിയേറ്റര്‍ കീഴടക്കാന്‍ 'മൈക്കിള്‍' ടീസര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍


ഇന്ത്യന്‍ തിയേറ്ററുകള്‍ കീഴടക്കാന്‍ തീപ്പൊരി രംഗങ്ങളുമായി മൈക്കിളിന്റെ ഫസ്റ്റ് ടീസര്‍ റിലീസായി. '' ഒണ്‍ലി ഗോഡ് ഫോര്‍ഗീവ്‌സ്'' എന്ന ടാഗ് ലൈനുമായി ആണ് മൈക്കിള്‍ വരുന്നത്. വിജയ് സേതുപതി സുന്‍ദീപ് കിഷന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസിനാണ് തയാറെടുക്കന്നത്.

Michael movie

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യ ചിത്രമായ മൈക്കിളിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി. സുന്‍ദീപ് കിഷന്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന മൈക്കിളിന്റെ രചനയും സംവിധാനവും രഞ്ജിത് ജയക്കൊടിയാണ്.

പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും, പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം മേനോന്‍, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്‍, വരുണ്‍ സന്ദേശ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പിആര്‍ഒ ശബരി ആണ്.Content Highlights: micheal movie teaser released by dulqar salman.vijay sethupathi sundeep kishan lead panindian


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented