മോഡലും മുന്‍ നീലച്ചിത്ര താരവുമായ മിയ ഖലീഫ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മിയ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്. 

വിവാഹമോചനത്തെ സാമാന്യവത്കരിക്കണമെന്ന ശക്തമായ സന്ദേശം പങ്കുവയ്ക്കുകയാണ് മിയ ഇപ്പോള്‍. വിവാഹമോചനത്തോട് പ്രതികരിക്കുന്നവര്‍ സോറി പറയുന്നതിന് പകരം തന്നെ അഭിനന്ദിക്കണമെന്ന് മിയ കുറിച്ചു. വിവാഹമോചനത്തെ സാമാന്യവത്കരിക്കുക. തങ്ങള്‍ ഇരുവരും അതോര്‍ത്ത് കരയുന്നില്ലെന്നും മിയ കൂട്ടിച്ചേര്‍ത്തു.

2019-ലാണ് മിയ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗിനെ വിവാഹം ചെയ്യുന്നത്. ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും അതിനാലാണ് വേര്‍പിരിയുന്നതെന്നും മിയ വ്യക്തമാക്കി.

തങ്ങള്‍ എല്ലായ്‌പ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും തങ്ങളുടെ വേര്‍പിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളതെന്നും മിയ കുറിക്കുന്നു. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങള്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണെന്നും വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കള്‍ എന്നിവ വഴി തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മിയ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Content Highlights: Mia Khalifa Urges People To Normalize Divorce asks Congratulate her