
Mia Khalifa
താൻ മരണപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി മോഡലും നടിയുമായ മിയ ഖലീഫ. രസകരമായ മീം ട്വീറ്റ് ചെയ്താണ് മിയ വ്യാജ വാർത്തയോട് പ്രതികരിച്ചത്.
അടുത്തിടെ മിയയുടെ ഫെയ്സ്ബുക്ക് വാളിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിന് പിന്നാലെയാണ് താരം മരണപ്പെട്ടുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
മിയ ഖലീഫയുടെ ഓർമയിൽ എന്ന രീതിയിലാണ് ഇവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്.. ‘മിയ ഖലീഫയെ സ്നേഹിക്കുന്നവർ അവരെ ഓർമിച്ച് പ്രൊഫൈൽ സന്ദർശിക്കുകയും അവരുടെ ജീവിതം ആഘോഷിക്കുകയും ചെയ്യുന്നു’, എന്നായിരുന്നു പോസ്റ്റ്.
ഏതാണ്ട് 42 ലക്ഷത്തിലധികം ഫോളോവേഴ്സ് മിയയ്ക്ക് ഫെയ്സ്ബുക്കിലുണ്ട്. എന്നാൽ ആദരാഞ്ജലികൾ നേർന്നുള്ള കുറിപ്പിന് പിന്നാലെ മിയയുടെ ഫെയ്സ്ബുക്കിലെ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താരം ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും സജീവമാണ്.
അടുത്തിടെ താൻ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് മിയ ഖലീഫ അറിയിച്ചിരുന്നു. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്ബെർഗായിരുന്നു മിയയുടെ ഭർത്താവ്.
2019ലാണ് ഇരുവരും വിവാഹിതരായത്.ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും അവർ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.
പോൺ സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ഐ.എസ് ഭീഷണിയെത്തുടർന്നാണ് മിയ പോൺ രംഗത്തുനിന്നും പിൻവാങ്ങിയത്. പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.
പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കൻ വംശജയായ മിയ ലെബനണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്. അഡൾട് വെബ്സൈറ്റായ പോൺ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ വന്നിരുന്നത്. തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്.
വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡൾട് വിഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങളുയർത്തിയിരുന്നു. തന്റെ വിഡിയോയെക്കാൾ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാൽതന്നെ താൻ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.
Content Highlights : Mia Khalifa rubbishes death rumours through Twitter Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..