ഡല്‍ഹി: കര്‍ഷക സമരത്തില്‍ പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെ മിയ ഖലീഫയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മിയയുടെ ചിത്രം വയ്ച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് പ്രതീകാത്മകമായി കേക്ക് നല്‍കുന്ന ചിത്രമാണ് പ്രചരിച്ചത്.

Mia Khalifa Morphed photo shows Congress workers offering cake to poster Fact Check
Photo Credit: AFP/Raveendran/ Getty Images

കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചതോടെ മിയ ഖലീഫ കോണ്‍ഗ്രസുകാരുടെ നേതാവായി എന്ന കുറിപ്പോടെയാണ് പ്രചരണം.

എന്നാല്‍ ഈ ചിത്രം 2007 ജൂണ്‍ 19 ന് പകര്‍ത്തിയതാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ 37-ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് മിയയുടെ ചിത്രമായി പ്രചരിപ്പിക്കുന്നത്. 

Content Highlights: Mia Khalifa Morphed photo, Rahul Gandhi