മുന്‍ പോണ്‍ താരം മിയ ഖലീഫ വിവാഹിതയാകുന്നു. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. സ്വീഡനില്‍  ഷെഫായി ജോലിചെയ്യുകയാണ് റോബര്‍ട്ട്.

ഇരുവരും വിവാഹിതരാകുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ ആവേശത്തിലാണ് ഒരു ഭാഗം മിയ ആരാധകര്‍. എന്നാല്‍ കടുത്ത നിരാശയിലാണ് മറുവിഭാഗം. മിയ അഭിനയം നിര്‍ത്താന്‍ പോവുകയാണെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നവരും, ഇത് വേണ്ടിയിരുന്നില്ലെന്ന് നിരാശപ്പെടുന്നവരും ഉണ്ട്.

പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ്. പോണ്‍ രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഐ.എസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. 

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. അഡള്‍ട് വെബ്സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നിരുന്നത്. തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്. 

വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. തന്റെ വിഡിയോയെക്കാള്‍ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാല്‍തന്നെ താന്‍ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.

Mia Khalifa

Mia Khalifa

Content Highlights : Mia Khalifa Is Now Officially Engaged