ര്‍ഷക സമരത്തില്‍ പ്രിയങ്ക ചോപ്രയുടെ മൗനത്തെ ചോദ്യം ചെയ്ത് മിയ ഖലീഫ. കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്ന അന്താരാഷ്ട്ര സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു മിയ ഖലീഫ. രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോഴും ഇതേപ്പറ്റി ഒന്നും പ്രതികരിക്കാതെ മാറി നില്‍ക്കുകയാണെന്നാരോപിച്ച് പ്രിയങ്കയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിക്കുകയാണ് മിയ ഖലീഫ. 

എന്തുകൊണ്ടാണ് കര്‍ഷക സമരത്തെപ്പറ്റി ശ്രീമതി പ്രിയങ്ക ചോപ്രാ ജൊനാസ് ഒന്നും മിണ്ടാത്തത്? എന്നായിരുന്നു മിയ ട്വിറ്ററിലെഴുതിയത്.

' മിസിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ? എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്റൂട്ട് സ്ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചതു പോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്'- മിയ കുറിച്ചു.

അതേസമയം കര്‍ഷക സമരത്തിന്റെ തുടക്കത്തില്‍ തന്നെ പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കര്‍ഷകര്‍ തങ്ങളുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പോരാളികളാണെന്നും അവരുടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

റിപബ്ലിക് ദിനത്തിന് ശേഷമാണ് സമരത്തിന് പിന്തുണയുമായി മിയ രംഗത്തെത്തിയത്. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലീഫ ചോദിച്ചു. ഡല്‍ഹി ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്തതും മിയ ചൂണ്ടിക്കാട്ടി.

പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് തുടങ്ങിയവരും കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

Content Highlights: Mia Khalifa criticizes Priyanka Chopra Farmers Protest