-
ലബനീസ് തലസ്ഥാനമായ ബയ്റുത്തിലുണ്ടായ സ്ഫോടനത്തിൽ ദുരിതബാധിതരായ ജനതയെ സഹായിക്കാൻ മുൻ പോൺതാരം മിയ ഖലീഫ തന്റെ കണ്ണടകൾ ലേലം ചെയ്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ 75 ലക്ഷം രൂപവരെയാണ് ലേല തുക ഉയർന്നു. അതിന്റെ അത്ഭുതത്തിലും ആവേശത്തിലുമാണ് താനെന്ന് മിയ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
പോൺ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പ്രിയപ്പെട്ട കണ്ണട ഇ–ബേയിലാണ് മിയ ലേലത്തിൽ വച്ചത്. മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിരുന്നു. ലേലത്തിൽ നിന്ന് കിട്ടുന്ന തുക മുഴുവനായും റെഡ് ക്രോസ് വഴി ദുരിതബാധിതർക്ക് നൽകുമെന്ന് മിയ പ്രഖ്യാപിച്ചിരുന്നു. ലെബനൻ സ്വദേശി കൂടിയാണ് മിയ.
ബയ്റുത്തിലെ തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനും വന്‍ ആള്‍നാശത്തിനും ഇടയാക്കിയത്.160-ലധികം പേർ മരിക്കുകയും 5000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Content Highlights: Mia Khalifa auctions glasses from her adult films to support, Lebanese People
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..