മോഡലും മുൻ പോൺ സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച സ്ഥിരീകരണം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ ഭർത്താവ്. 

2019ലാണ് ഇരുവരും വിവാഹിതരായത്.ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും അവർ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചു

തങ്ങൾ എല്ലായ്പ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും തങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളതെന്നും മിയ കുറിക്കുന്നു. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണെന്നും വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മിയ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mia K. (@miakhalifa)

പോൺ സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ഐ.എസ് ഭീഷണിയെത്തുടർന്നാണ് മിയ പോൺ രംഗത്തുനിന്നും പിൻവാങ്ങിയത്. പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കൻ വംശജയായ മിയ ലെബനണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്. അഡൾട് വെബ്‌സൈറ്റായ പോൺ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ വന്നിരുന്നത്. തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്. 

വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡൾട് വിഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങളുയർത്തിയിരുന്നു. തന്റെ വിഡിയോയെക്കാൾ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാൽതന്നെ താൻ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.

content highlights : Mia Khalifa announces separation from husband Robert Sandberg