മോഡലും മുന്‍ പോണ്‍ സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. ജൂണ്‍ 10 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മിയ വിവരം തുറന്ന് പറഞ്ഞത്.

സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍. 2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ്. പോണ്‍ സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഐ.എസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.ബിബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Robert... 😭🤦🏽‍♀️ I tried! Happy happy birthday, bubba! 🎊

A post shared by Mia K. (@miakhalifa) on

എന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിര്‍മാണ കമ്പനികളും കണ്ടിരുന്നത്. 21 വയസ്സിലായിരുന്നു ഞാന്‍ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. എന്റെ കയ്യില്‍ ഇന്ന് ഒന്നുമില്ല. എനിക്ക് സ്വന്തമായി ഒരു ലീഗല്‍ അഡൈ്വസര്‍ പോലുമില്ല. 

എനിക്കിന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവന്‍ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. അതെന്നെ നാണിപ്പിക്കുന്നു. എനിക്ക് സ്വകാര്യതയില്ലാതായി. ഒരിക്കല്‍ മാത്രമേ ഞാന്‍ എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുള്ളൂ.

പോണ്‍ സിനിമയുടെ പേരില്‍ പല പെണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എനിക്ക് ധാരാളം ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കരാറിന്റെ പേരില്‍ പല പെണ്‍കുട്ടികളും പോണ്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്- ഇതായിരുന്നു മിയയുടെ വെളിപ്പെടുത്തല്‍.

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നിരുന്നത്. തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്. 

വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. തന്റെ വിഡിയോയെക്കാള്‍ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാല്‍തന്നെ താന്‍ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.

Content Highlights: Mia Khalifa  announces her wedding date with Robert Sandberg, former porn star