പോണ്‍താരമെന്ന പരിവേഷം തന്റെ സ്വകാര്യതെ കവര്‍ന്നെടുത്തുവെന്ന് നടി മിയ ഖലീഫ. ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിയ ഖലീഫ മനസ്സു തുറന്നത്. തന്നെ സിനിമയിലേക്ക് കൊണ്ടു വന്നവര്‍ പണമുണ്ടാക്കുന്ന യന്ത്രം എന്ന പരിഗണന മാത്രമാണ് തന്നിരുന്നതെന്ന് മിയ പറയുന്നു. 2014 ലാണ് ലെബനീസ് വംശജയായ മിയ ഖലീഫ പോണ്‍ സിനിമയില്‍ സജീവമാകുന്നത്. മൂന്ന് മാസം കൊണ്ട് കരിയര്‍ അവസാനിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നും വ്യക്തിപരമായ പ്രശ്ങ്ങളും കാരണമാണ് മിയ അഭിനയം അവസാനിപ്പിച്ചത്.

അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍  

ബാല്യകാലത്തും കൗമരകാലത്തും എനിക്ക് വല്ലാത്ത ശരീരഭാരം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പുരുഷന്‍മാര്‍ എന്നെ നോക്കാറില്ല. അവരുടെ ശ്രദ്ധ എനിക്ക് പിടിച്ചു പറ്റാന്‍ സാധിച്ചില്ല. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. 

കോളേജില്‍ ചേര്‍ന്നതിന് ശേഷം ആദ്യ വര്‍ഷം എന്റെ ശരീര ഭാരം കുറയുവാന്‍ തുടങ്ങി. കോളേജ് പഠനം പൂര്‍ത്തിയാക്കിയ അവസരത്തില്‍ എന്റെ ശരീരത്തില്‍ വല്ലാത്ത മാറ്റങ്ങളുണ്ടായി. ഭാരം കുറഞ്ഞപ്പോള്‍ എന്റെ സ്തനങ്ങളെക്കുറിച്ചോര്‍ത്ത് വല്ലാത്ത അരക്ഷിതാവസ്ഥ തോന്നി. എന്നാല്‍ അവ കാരണം എനിക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചു. ആളുകള്‍ എന്നെ അഭിനന്ദിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അത് വല്ലാതെ ആസ്വദിച്ചു. 

പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടുള്ള വാഗ്ദാനം അല്ല എനിക്ക് ആദ്യം ലഭിച്ചത്. നീ സുന്ദരിയാണ് മോഡലിങ് ചെയ്യണോ എന്ന് ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു. നൂഡ് മോഡലിങ് ആണെന്നാണ് ഞാന്‍ കരുതിയത്. ആദ്യമായി സുറ്റുഡിയോയില്‍ എത്തിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. വളരെയധികം വൃത്തിയുള്ള മനോഹരമായ സ്ഥലമായിരുന്നു അത്. സഹപ്രവര്‍ത്തകരും നല്ലവരായിരുന്നു. ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് പോണ്‍ സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല. 

പിന്നീടാണ് പോണ്‍ സിനിമയില്‍ സജീവമാകുന്നത്. എന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിര്‍മാണ കമ്പനികളും കണ്ടിരുന്നത്. 

21 വയസ്സിലായിരുന്നു ഞാന്‍ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. എന്റെ കയ്യില്‍ ഇന്ന് ഒന്നുമില്ല. എനിക്ക് സ്വന്തമായി ഒരു ലീഗല്‍ അഡൈ്വസര്‍ പോലുമില്ല. 

എനിക്കിന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവന്‍ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. അതെന്നെ നാണിപ്പിക്കുന്നു. എനിക്ക് സ്വകാര്യതയില്ലാതായി. ഒരിക്കല്‍ മാത്രമേ ഞാന്‍ എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുള്ളൂ.

പോണ്‍ സിനിമയുടെ പേരില്‍ പല പെണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എനിക്ക് ധാരാളം ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കരാറിന്റെ പേരില്‍ പല പെണ്‍കുട്ടികളും പോണ്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

ഹിജാബ് ധരിച്ച് അഭിനയിക്കാന്‍ ഞാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. 'നിങ്ങള്‍ എന്നെ കൊലയ്ക്ക് കൊടുക്കുകയാണോ' എന്നാണ് ഞാന്‍ ചോദിച്ചത്. അതു കേട്ടപ്പോള്‍ അവര്‍ ചിരിച്ചു. ഭീഷണിയുടെ പുറത്താണ് ഞാന്‍ അങ്ങനെ അഭിനയിച്ചത്. എനിക്ക് പേടിയായിരുന്നു. 

പോണ്‍ സിനിമകള്‍ കാണുന്നത് ലഹരിയായാല്‍ അത് നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് പുരുഷന്‍മാരില്‍. സിനിമകളിലെ സ്ത്രീകള്‍ ചെയ്യുന്നത് പോലെ അവരുടെ പങ്കാളികള്‍ ചെയ്യണമെന്ന് വാശിപിടിച്ചാല്‍ അത് വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണുണ്ടാക്കുക. 

Content Highlights: Mia Khalifa about her career exploitation, interview, cinema, film, IS threat