മിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണ് തമിഴ് സിനിമയില്‍ പിറവിയെടുക്കുന്നത്. അതില്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് ജയലളിതയെ അവതരിപ്പിക്കുന്നത്. അരവിന്ദ് സ്വാമി എം.ജി.ആറായും എത്തുന്നു. എം.ജി.ആറിന്റെ വേഷത്തിലുള്ള അരവിന്ദ് സ്വാമിയുടെ ടീസര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുകയും ചെയ്തു. 

അതേസമയം ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരു വെബ് സീരീസ് ഒരുക്കുന്നുണ്ട്. അതില്‍ ജയലളിതയെ രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുമ്പോള്‍ ഇന്ദ്രജിത്ത് സുകുമാരന്‍ എം.ജി.ആറായെത്തുന്നു. 

MGR Indrajith Sukumran and Aravind Swamy Queen web series Thalavi Movie teaser AL Vijay Kangana

ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയും എം.ജി.ആറിനെ അവതരിപ്പിക്കുന്നതിന്റെ ആവേശത്തോടൊപ്പം ആരായിരിക്കും മികച്ചതെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പൊടിപ്പൊടിക്കുന്നു. രണ്ടുപേരും നല്ല അഭിനേതാക്കളായതിനാല്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. 

Content Highlights: MGR Indrajith Sukumran and Aravind Swamy, Queen web series, Thalavi Movie