നടനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി രാമചന്ദ്രന്റെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. എ. ബാലകൃഷ്ണന് ഒരുക്കുന്ന ഈ ചിത്രത്തിന് എം.ജി.ആര്- എ ഫിലിം ഓണ്‍ മക്കള്‍ തിലകം എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ട്രെയ്ലര് പുറത്ത് വിട്ടിട്ടുണ്ട്.
പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ സതീഷ് കുമാര്‍ ആണ് എം.ജി.ആര് ആയി പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്നത്. ഒരുപാട് ആളുകള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് സതീഷിനെ തിരഞ്ഞെടുത്തത്. എം.ജി.ആറിന്റെ സമകാലികരും സുഹൃത്തുക്കളുമായ കരുണാനിധിയെയും ജയലളിതയെയും അവതരിപ്പിക്കാനുള്ള അഭിനേതാക്കളെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ചെമ്പൂര് ജയരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എം.ജി.ആര്- കരുണാനിധി- ജയലളിത ത്രയങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നേരത്തേ മണിരത്നം ഇരുവര്‍ എന്ന ചിത്രം ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, പ്രകാശ് രാജ്. ഐശ്വര്യ റായ് എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..