മെര്‍സൽ എന്ന സിനിമയിലെ ഗായിക ശരണ്യ ശ്രീനിവാസിന് കല്ല്യാണ ദിവസം കിട്ടിയത് എന്നും ഒാര്‍മിക്കാവുന്ന സമ്മാനമാണ്. ഗായകന്‍ ശ്രീനിവാസിന്റെ മകൾ കൂടിയായ ശരണ്യയ്ക്കാണ്  തൻ്റെ വിവാഹദിവസം  ഇരട്ടിമധുരം കിട്ടിയത്.  

ഒാഗസ്റ്റ് 20നായിരുന്നു ശരണ്യയുടേയും  നാരായണന്‍ കുമാറിൻ്റെയും വിവാഹം നടന്നത്. അന്ന് തന്നെ വിജയ് ചിത്രം മെർസലിലെ ശരണ്യ പാടിയ ഗാനം റിലീസ് ചെയ്യുകയും ചെയ്തു. ഒപ്പം കല്ല്യാണത്തിന്  അതിഥിയായി ആ പാട്ടിന്റെ സംഗീത സംവിധായകൻ എ.ആർ.  റഹാമാനുമെത്തി. വിവാഹ മണ്ഡപത്തിലെത്തിയ റഹ്മാൻ ഇരുവരെയും അനുഗ്രഹിച്ചു. ഇതിനേക്കാൾ വലിയൊരു വിവാഹ സമ്മാനം മകൾക്ക് കിട്ടാനില്ലെന്നും ശ്രീനിവാസ് പിന്നീട് ഫെയ്സ്ബുക്കിൽ കുറിച്ചു. 

saranya

saranya