ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മേരി ആവാസ് സുനോയിലെ ആദ്യ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ജയസൂര്യയുടെ നായികയായി മഞ്ജുവാര്യർ ആദ്യമായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

കാറ്റത്തൊരു മൺപൂവ് എന്ന് തുടങ്ങുന്ന ​ഗാനത്തിന് എം. ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. ജിതിൻ രാജ് ആലപിച്ചിരിക്കുന്ന ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണൻ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. വിനോദ് ഇല്ലംപിള്ളി ഛായാ​ഗ്രഹണവും ബിജിത് ബാല എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

 

യാക്സൻ ​ഗാരി പെരേരയും നേഹ നായരുമാണ് പശ്ചാത്തലസം​ഗീതം.ബി. രാകേഷാണ് നിർമാണം.

Content Highlights: Meri Awas Suno, Jayasurya, Manju Warrier, M Jayachandran, Prajesh Sen