ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ജനുവരി പതിനാലിന്  റിലീസ് ചെയ്യുന്നു.  മോഹന്‍ലാലാണ് റിലീസ് തിയതി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ചിത്രത്തിന് വേണ്ടി വിനായക് ശശികുമാര്‍ എഴുതി രാഹുല്‍ സുബ്രഹ്‌മണ്യം സംഗീതം പകര്‍ന്ന്  ഉണ്ണിമുകുന്ദന്‍  ആലപിച്ച അയ്യപ്പ ഭക്തി ഗാനവും റിലീസ് ചെയ്തു. 

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നറായ മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു.  ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്,വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോര്‍ഡി പൂഞ്ഞാര്‍,നിഷ സാരംഗ്,പോളി വത്സന്‍,മനോഹരിയമ്മ, തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കാര്‍ത്തിക്,നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ' കണ്ണില്‍ മിന്നും ' എന്നാരംഭിക്കുന്ന മേപ്പടിയാനിലെ ആദ്യഗാനം ഏറെ ജനപ്രീതി നേടിയിരുന്നു.

എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍,കല-സാബു മോഹന്‍, മേക്കപ്പ്-അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്,ഷിജിന്‍ പി
രാജ്,പോസ്റ്റര്‍ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,അസോസിയേറ്റ് റൈറ്റര്‍-ശ്യാം മുരളിധരന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ജി ഷൈജു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.