കുഞ്ഞിനൊപ്പം മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജ, മേഘ്നരാജ് ചിരഞ്ജീവിക്കൊപ്പം | Photo: https:||www.instagram.com|p|CBkGaEOnK_D|
നടി മേഘ്ന രാജിന് ആൺ കുഞ്ഞു പിറന്നു. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. കുഞ്ഞാനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോഗം.
ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മേഘ്നയ്ക്ക് സർപ്രൈസൊരുക്കി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ബേബി ഷവർ പാർട്ടിയും സംഘടിപ്പിച്ചിരുന്നു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.
Content Highlights: Meghna Raj Delivers a Baby Boy chiranjeevi sarja


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..