ബെം​ഗളൂരൂ: ന‌ടി  മേഘ്ന രാജിനും കുഞ്ഞിനും  കു‌‌ടുംബാം​ഗങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ന‌‌‌ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ  ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. തുടർന്ന് സമ്പർക്കത്തിലുണ്ട‌‌ായിരുന്നവരെയും പരിശോനയ്ക്ക് വിധേയമാക്കുകയായിരുന്നു.

എനിക്കും മാതാവിനും പിതാവിനും എന്റെ കുഞ്ഞു മകനും കോവിഡ് സ്ഥിരീകരിച്ചു. വിവരം ഞങ്ങളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയുെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ചികിത്സയിലാണ് പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സർജ) ആരാധകരോട് അപേക്ഷിക്കുന്നു- മേഘ്ന കുറിച്ചു.

മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ കഴിഞ്ഞ ജൂണിലാണ് അന്തരിക്കുന്നത്. ഹൃദയാഘാതത്തെ തു‌‌ടർന്നായിരുന്നു വിയോ​ഗം. ഒക്‌‌‌ടോബറിലായിരുന്നു മകന്റെ ജനനം.  

Content Highlights: Meghna Raj actor son father and  Mother test positive for Covid 19