തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്തി മേഘ്ന രാജ്. തന്റെ ​​ഗൈനക്കോളജിസ്റ്റായ ഡോക്ടർ മാധുരി സമന്തിനെയാണ് താരം ആരാധകർക്കായി പരിചയപ്പെടുത്തുന്നത്. മാനസികമായി ഏറെ പ്രയാസമനുഭവിച്ച വേളയിലും തനിക്ക് ആരോഗ്യകരമായ ​ഗർഭകാലം ഉറപ്പ് വരുത്തി കൂടെ നിന്നതിനും മകനെ സുരക്ഷിതമായി സംരക്ഷിച്ചതിനും നന്ദി പറഞ്ഞുകൊണ്ടാണ് മേഘ്നയുടെ കുറിപ്പ്

"ഡോക്ടർ മാധുരി സുമന്ത്. അവരെ ഞാൻ സത്യത്തിൽ എന്ത് വിളിക്കും? എന്റെ ഗൈനക്കോളജിസ്റ്റ്? ആത്മസുഹൃത്ത്? മൂത്ത സഹോദരി? കുടുംബാംഗം? അവർ എല്ലാം ആണ്! ജൂനിയർ സി ഇന്ന് അഞ്ച് മാസം പൂർത്തിയാക്കി അവന്റെ ആറാം മാസത്തിലേക്ക് കടക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഒപ്പം നിന്ന മാധുരിയെപ്പോലെ ഒരാൾ എന്റെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്ന്  ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

എനിക്ക് ആരോഗ്യകരമായ ​ഗർഭകാലം ഉറപ്പുവരുത്തി ഓരോ മിനിറ്റിലും അവർ എന്റെ അരികിൽ ഉണ്ടായിരുന്നു. ജൂനിയർ സി സുരക്ഷിതനാണെന്ന് അവർ ഉറപ്പുവരുത്തി. അവൻ ആരോഗ്യവാനും ശരിയായ സമയത്ത് ലോകത്തെ അഭിമുഖീകരിക്കാൻ തയ്യാറുമായിരുന്നു.  നിങ്ങളുടെ ശാരീരികമായ ആരോ​ഗ്യം മാത്രമല്ല, മാനസികമായ ആ​രോ​ഗ്യവും ഉറപ്പാക്കുന്ന ഒരു ഡോക്ടർ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. 

ഡോ മാധുരി അത് ഉറപ്പ് വരുത്തി. എന്നെ മാത്രമല്ല.  അവരുടെ രോഗികൾ എല്ലാം വളരെ കൃത്യമായ പാതയിലാണെന്ന് ഉറപ്പ് വരുത്തുന്ന ചുരുക്കം ചില ഡോക്ടർമാരിൽ ഒരാളാണ് അവർ. നിങ്ങളില്ലായിരുന്നുവെങ്കിൽ ആ മാസങ്ങൾ എങ്ങനെ വൈകാരികമായി ഞാൻ അതിജീവിക്കുമായിരുന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ മകനെ സുരക്ഷിതനാക്കിയതിന് നന്ദി...അതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു..." മേഘ്ന കുറിക്കുന്നു..

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

പോയ വർഷം ഒക്ടോബർ 22 നാണ് മേഘ്നയ്ക്ക് ആൺകുഞ്ഞ് ജനിക്കുന്നത്. അകാലത്തിൽ വിട പറഞ്ഞ് പോയ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ രണ്ടാം വരവായാണ് മേഘ്നയും കുടുംബവും കുഞ്ഞിന്റെ ജനനത്തെ കണക്കാക്കുന്നത്. ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട ചിരുവിന്റെ മകനെ ജൂനിയർ സി എന്നാണ് അഭിസംബോധന ചെയ്യുന്നത്. 

Content Highlights : Meghna Raj about her Gynecologist Most important person in her and junior c's life