Meghana Raj Photo | Instagram
സങ്കടപ്പെരുമഴയ്ക്കിടെ സന്തോഷത്തിന്റെയും പ്രത്യാശയുടെയും പുതു വെളിച്ചവുമായാണ് നടി മേഘ്ന രാജിന്റെയും അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെയും കണ്മണി ഭൂമിയിലേക്കെത്തിയത്. ഏറെ സന്തോഷത്തോടെയാണ് കുഞ്ഞിന്റെ ആദ്യ ചിത്രങ്ങളും മറ്റും ആരാധകർ ഏറ്റെടുത്തത്.
മേഘ്നയുടെ വീട്ടിലാണ് താരവും കുഞ്ഞും ഇപ്പോഴുള്ളത്. ഇപ്പോൾ കുഞ്ഞിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്നയുടെ അച്ഛൻ സുന്ദർരാജ്.
"എന്റെ പേരക്കുട്ടിയുടെ ജനനം ദൈവത്തിൽ വിശ്വസിക്കാൻ വീണ്ടും ഞങ്ങളെ പ്രേരിപ്പിച്ചു. അവനെ നോക്കുമ്പോഴെല്ലാം ഞങ്ങൾക്ക് ചിരുവിനെയാണ് കാണാനാവുന്നത്. ആ മൂക്ക് പോലും ചിരുവിന്റേതാണ്. കുടുംബത്തിൽ എല്ലാവർക്കും സന്തോഷം നൽകുന്ന ഒരാളായാണ് അവന്റെ വരവിനെ ഞങ്ങൾ നോക്കി കാണുന്നത്." സുന്ദർ രാജ് പറയുന്നു. കുഞ്ഞിന്റെ വിളിപ്പേരിനെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
"അവനെ ചിൻറു എന്നു വിളിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ചിരുവിന്റെ മകൻ ചിൻറു. അവൻ ഞങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിൻറു എന്ന പേര് ഞാൻ തിരഞ്ഞെടുത്തത്. ഞങ്ങൾ ഒരുപാട് സന്തോഷത്തിലാണ് ഇപ്പോൾ, ഉടനെ തന്നെ ഗംഭീരമായ പേരിടൽ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും". അദ്ദേഹം പറയുന്നു.
മേഘ്ന വളരെ ശക്തയാണെന്നും തന്റെ മകളെയോർത്ത് അഭിമാനിക്കുന്നുവെന്നും പറഞ്ഞ സുന്ദർരാജ് മേഘ്നയാണ് തങ്ങളുടെ കുടുംബത്തിന്റെയും ശക്തിയെന്നും തുറന്ന് പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 22 നാണ് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കവേയായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം
Content Highlights :Meghana Raj's Father About Juniour Chiranjeevis Nick Name Chintu Meghana Raj Sarja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..