മേഘ്‌ന രാജ്, പ്രഥമിനൊപ്പം മേഘ്‌ന രാജ്
നടി മേഘ്‌നരാജ് പുനര്‍വിവാഹിതയാകുന്നുവെന്ന തരത്തില്‍ കുറച്ച് ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥം. പ്രഥമും മേഘ്‌നയും വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തൊട്ടുപിന്നാലെയായിരുന്നു അത്.
വാര്‍ത്തകളോട് മേഘ്‌ന പ്രതികരിച്ചില്ലെങ്കിലും പ്രഥം രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നു. പണത്തിന് വേണ്ടി എന്തുവാര്‍ത്തയും കെട്ടിച്ചമക്കുന്നവരെ നിയമപരമായി നേരിടുമെന്ന് പ്രഥം കുറിച്ചു. ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോ പങ്കുവച്ചായിരുന്നു നടന്റെ പ്രതീകരണം. ആദ്യം ഇത് താന്‍ കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ മൂന്ന് ലക്ഷത്തോളം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്- നടന്‍ കുറിച്ചു.
കന്നട നടന്‍ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂണ്‍ 7 നായിരുന്നു ചിരഞ്ജീവിയുടെ മരണം. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. 2020 ഒക്ടോബറില്‍ മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞു ജനിച്ചു. റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ പേര്.
Content Highlights: Meghana Raj remarriage news, Kannada actor Big Boss contestant Pratham criticizes false news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..