Photo | Meghana Raj, Instagram
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. പുനീതിന്റെ മരണം പോലെ തന്നെ കന്നഡ സിനിമാ പ്രേമികളെ പിടിച്ചു കുലുക്കിയ അപ്രതീക്ഷിത മരണമായിരുന്നു നടൻ ചിരഞ്ജീവി സർജയുടേത്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് പങ്കുവച്ച പോസ്റ്റാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്.
'മനസിൽ പരിശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്', "അൺഫെയർ ഗോഡ്" എന്ന ഹാഷ്ടാഗോടെ മേഘ്ന കുറിച്ചു.

നാൽപ്പത്തിയാറാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീതിന്റെ അകാല മരണം. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേദന വന്നതിനെത്തുടർന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഒട്ടും നിനച്ചിരിക്കാതെയാണ് 39ാമത്തെ വയസിൽ ചിരഞ്ജീവി സർജയെ മരണം തട്ടിയെടുത്തത്. അതും ഹൃദയാഘാതത്തിന്റെ രൂപത്തിൽ. 2020 ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അന്ത്യം സംഭവിക്കുന്നത്.
content highlights : Meghana Raj on Puneeth Rajkumar and Chiranjeevi Sarja Deaths


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..