'അഗ്നിപരീക്ഷണം എളുപ്പമല്ല, ചിരുവെന്ന വെളിച്ചത്തിലേക്കാണ് എന്റെ യാത്ര'


മേഘ്ന മൂന്ന് ​മാസം ​ഗർഭിണിയായിരിക്കവെയായിരുന്നു ചിരഞ്ജീവിയുടെ അന്ത്യം

Photo | https:||www.instagram.com|megsraj|

രാധകരുടെയും സിനിമാ പ്രേമികളുടെയും ഉള്ളിൽ ഇന്നും ഒരു നോവാണ് കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അകാല വിയോ​ഗം. ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന മൂന്ന് ​മാസം ​ഗർഭിണിയായിരിക്കവെയായിരുന്നു താരത്തിന്റെ അന്ത്യം.

ഇപ്പോഴിതാ പ്രിയപ്പെട്ട ചിരുവിന്റെ ജന്മദിനത്തിൽ മേഘ്ന പങ്കുവച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

"കഷ്ടതയുടെ അവസാനം എല്ലായ്‌പ്പോഴുംവിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങൾ നേടുന്നതിലേക്കുള്ള പാതയാണ്, ആ പരീക്ഷണം ഒരിക്കലും എളുപ്പമുള്ളതല്ല. എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. എന്റെ ജീവിതം, എന്റെ വെളിച്ചം.." ചിരുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന കുറിച്ചു.

2020 ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിയുടെ അന്ത്യം സംഭവിക്കുന്നത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. തുടർന്ന് കുഞ്ഞഥിതിയെ കാത്തിരിക്കുന്നതിനിടെയാണ് ചിരുവിനെ മരണം തട്ടിയെടുക്കുന്നത്.

കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭർത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണെന്നും കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നൽകിയെന്നും മേഘ്ന പറയുന്നു. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. നേരത്തെ ജൂനിയർ സി, ജൂനിയർ ചീരു, ചിന്റുവെന്നുമെല്ലാമാണ് കുഞ്ഞിനെ ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന പേര്.

content highlights : Meghana Raj Emotional Post on Late Actor Chiranjeevi Sarjas birthday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented