നടി മേഘ്ന രാജിന്റെയും അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെയും കുഞ്ഞിന് പേരിട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന് പേര്. നേരത്തെ ജൂനിയർ സി, ജൂനിയർ ചീരു, ചിന്റുവെന്നുമെല്ലാമാണ് കുഞ്ഞിനെ ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന പേര്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

2020 ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിയുടെ അന്ത്യം സംഭവിക്കുന്നത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. തുടർന്ന് കുഞ്ഞഥിതിയെ കാത്തിരിക്കുന്നതിനിടെയാണ് ചിരുവിനെ മരണം തട്ടിയെടുക്കുന്നത്. 

2020 ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. അകാലത്തിൽ വിട പറഞ്ഞ് പോയ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ രണ്ടാം വരവായാണ് മേഘ്നയും കുടുംബവും കുഞ്ഞിന്റെ ജനനത്തെ കണക്കാക്കുന്നത്. ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട ചിരുവിന്റെ മകനെ ജൂനിയർ സി എന്നാണ് സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്നത്. 

കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭർത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണെന്നും കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നൽകിയെന്നും മേഘ്ന പറഞ്ഞിരുന്നു.

content highlights : Meghana Raj and Chiranjeevi Sarja Son Named As Raayan Raj Sarja