ചിരഞ്ജീവി സർജ, മേഘ്‌ന രാജ്
നടന്‍ ചിരഞ്ജീവി സര്‍ജയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് ഭാര്യയും നടിയുമായ മേഘ്‌ന രാജ്. 'എന്റെ ഇന്നലെ, ഇന്ന്, എന്നന്നേക്കും' എന്ന കുറിപ്പോടെ ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള ചിത്രം മേഘ്‌ന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
സിനിമാലോകം നൊമ്പരത്തോടെയാണ് നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണവാര്‍ത്ത കേട്ടത്. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി ഹൃദയാഘാതം മൂലം ചിരഞ്ജീവി മരണമടയുന്നത്. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് നാല് മാസം ശേഷമാണ് ഇവര്‍ക്ക് മകന്‍ പിറന്നത്.
മകന്റെ ജനനത്തിന് ശേഷം മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ സജീവമായി. തന്റെയും മകന്റെയും വിശേഷങ്ങളും ചിരഞ്ജീവിയെക്കുറിച്ചുള്ള ഓര്‍മകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റിയാലിറ്റി ഷോയുടെ ജഡ്ജായും സില്‍വര്‍ സ്‌ക്രീനിലെത്തി. പിന്നീട് സിനിമാരംഗത്തും സജീവായി. ഈ വര്‍ഷം മേഘ്‌ന അഭിനയിച്ച രണ്ട് സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോഴും അഭിനയിക്കുമ്പോഴുമെല്ലാം പല തരത്തിലുള്ള കുത്തുവാക്കുകള്‍ ഏറ്റുവാങ്ങിയ അനുഭവവും മേഘ്‌ന ഒരിക്കല്‍ തുറന്ന് പറയുകയുണ്ടായി. ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍നിന്ന് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന് മേഘ്ന പറയുന്നു. ചീരുവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ തകര്‍ത്തുകളഞ്ഞെന്നും അതില്‍നിന്ന് ഏറെ സമയമെടുത്താണ് കര കയറിയതെന്നും അവര്‍ വ്യക്തമാക്കുന്നു.
ഭര്‍ത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രം ധരിക്കുകയോ ചെയ്താല്‍ പോലും വിമര്‍ശനങ്ങള്‍ വന്നിരുന്നുവെന്നും മേഘ്ന പറയുന്നു. 'ഈ അടുത്തായി ഞാന്‍ ബര്‍ഗര്‍ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലോചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്. ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലര്‍ 'ഓ, നിങ്ങള്‍ ചിരുവിനെ മറന്നുവല്ലേ' എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അത് എന്റെ ഏറ്റവും സ്വകാര്യമായ കാര്യമല്ലേ. ചീരുവിനോട് എനിക്ക് എത്രത്തോളം സ്ഹേനമുണ്ടെന്നത് അവരെ അറിയിക്കേണ്ട കാര്യമില്ല.'- മേഘ്ന പറഞ്ഞു.
Content Highlights: Meghana Raj, chiranjeevi sarja, son Raayan Raj Sarja , family, Instagram post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..