മേഘ്‌ന പങ്കുവയ്ച്ച വീഡിയോയിൽ നിന്നും | Photo: https:||www.instagram.com|megsraj|?utm_source=ig_embed
പ്രണയദിനത്തില്‍ ജൂനിയര്‍ ചിരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്ത നടി മേഘ്‌ന രാജ്. എല്ലാവരും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ട് കുഞ്ഞിന് വേണ്ടി ഒരു കുറിപ്പും മേഘ്‌ന പങ്കുവയ്ച്ചു.
'ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്‌നേഹിക്കുന്ന കുടുംബം'- മേഘ്‌ന കുറിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ഭര്‍ത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണ്. കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നല്‍കിയെന്നും മേഘ്‌ന പറയുന്നു.
Content Highlights: Meet Meghana Raj and late Chiranjeevi Sarja's son, Valentines day 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..