'നാനി'യുടെ'മീറ്റ് ക്യൂട്ട്' ആന്തോളജി ചിത്രം ട്രെയിലര്‍ പുറത്തിറങ്ങി 


meet cute teaser

വാള്‍ പോസ്റ്റര്‍ സിനിമയ്ക്ക് കീഴില്‍ നാനി, പ്രശാന്തി തിപ്പിര്‍നേനി എന്നിവര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'മീറ്റ് ക്യൂട്ട്' ട്രെയിലര്‍ പുറത്തിറങ്ങി.

നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. രോഹിണി മൊല്ലേറ്റി, ആദാ ശര്‍മ്മ, വര്‍ഷ ബൊല്ലമ്മ, ആകാന്‍ക്ഷ സിംഗ്, റുഹാനി ശര്‍മ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിന്‍ കുമാര്‍, ശിവ കണ്ടുകുരി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയിലെ കഥകളിലൊന്നില്‍ സത്യരാജ് ഒരു പ്രധാന വേഷം ചെയ്യുന്നു. ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സോണി ലിവ് ആന്തോളജിയുടെ അവകാശം സ്വന്തമാക്കി, ഒടിടി പ്ലാറ്റ്ഫോമില്‍ മാത്രമായി ചിത്രം ഉടന്‍ പ്രീമിയര്‍ ചെയ്യും. വസന്ത് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിജയ് ബര്‍ഗാനിനാണ് സംഗീതം നല്‍കിയത്. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവര്‍ യഥാക്രമം ആര്‍ട്ട്, എഡിറ്റിംഗ് വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും.

അഭിനേതാക്കള്‍ - സത്യരാജ്, രോഹിണി, ആദാ ശര്‍മ്മ, വര്‍ഷ ബൊല്ലമ്മ, ആകാംക്ഷ സിംഗ്, റുഹാനി ശര്‍മ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിന്‍ കുമാര്‍, ശിവ കണ്ട്കുരി, ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ.രചനയും സംവിധാനവും: ദീപ്തി ഘണ്ട,ഡിഒപി: വസന്തകുമാര്‍
വരികള്‍: കെ.കെ, പിആര്‍ഒ: ശബരി ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്)

Content Highlights: meet cute new anthology movie teaser


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented