-
വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടിയും മുൻ ബിഗ് ബോസ് താരവുമായ മീര മിഥുൻ. കമൽഹാസൻ, തൃഷ, തമിഴ്നാടി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവർക്കെതിരേയുളള മീരയുടെ ട്വീറ്റുകൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടന്മാരായ രജനികാന്ത്, വിജയ് എന്നിവർക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മീര.
ഇരുവരും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മീരയുടെ ആരോപണം. നിരവധി ട്വീറ്റുകളിലൂടെയാണ് മീര തമിഴ് സിനിമയ്ക്കുമെതിരേ മീര രംഗത്തെത്തിയത്
"തമിഴ്നാട് എന്നെ ബഹിഷ്കരിച്ചു. അതിന് നന്ദി. അതുകൊണ്ടാണല്ലോ ഞാനിന്ന് ഒരു സൂപ്പർമോഡൽ ആയതും, രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടതും. അതുപോലെ തമിഴ് സിനിമാ മേഖലയും എന്നെ ബഹിഷ്കരിച്ചു. അതുകൊണ്ട് ഞാനിന്ന് ബോളിവുഡിലും ഹോളിവുഡിലും എത്തി. പക്ഷേ എനിക്കെന്താണ് മനസിലാകാത്തത് എന്ന് വച്ചാൽ തമിഴ്നാട് എന്തിനാണ് എന്റെ പുറകേ വരുന്നത്, എന്നെ പറ്റി പറയുന്നത് മാത്രമാണോ അവരുടെ ജോലി''.
തമിഴ് സിനിമയിൽ മലയാളികളും ക്രിസ്ത്യാനികളും ആധിപത്യം സ്ഥാപിച്ചുവെന്നും കണ്ണകിയെ പോലെ കോപം ആളിക്കത്തിയാൽ തമിഴ്നാടിനെ മധുരൈയെപ്പോലെ ചുട്ടെരിക്കുമെന്നും ഇവർ ഭീഷണി മുഴക്കുന്നു. ഇവരുടെ ട്വീറ്റ് ചർച്ചയായതോടെ പരിഹാസവും വിമർശനവുമായി ഒട്ടവവധിപേർ രംഗത്തെത്തി.
നേരത്തെ നടി തൃഷയ്ക്കെതിരേ മീര രംഗത്ത് വന്നിരുന്നു. തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്താണ് തൃഷ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത് എന്നുമായിരുന്നു മീരയുടെ ആരോപണം.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സഹമത്സരാർഥികളോട് മോശമായി പെരുമാറിയതിന്റെ പേരിൽ വിവാദങ്ങളിൽ ചെന്നു പെട്ടിട്ടുള്ള താരമാണ് മീര.
എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര സിനിമയിലെത്തുന്നത്. താനാ സേർന്ത കൂട്ടം, ബോധയേറി ബുദ്ധി മാറി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
Content Highlights : Meera Mithun against Rajanikanth And Vijay


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..