'ഷാഹിന'യുടെ ഓർമകൾ പങ്കുവച്ച് മീര, കൂടെയുള്ള ആ പെൺകുട്ടി താനാണെന്ന് കീർത്തന


'പാഠം ഒന്ന്: ഒരു വിലാപം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.

Photo | Meera Jasmine, Instagram

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലാണ് മീരയിപ്പോൾ വേഷമിടുന്നത്. ജയറാമാണ് ചിത്രത്തിലെ നായകൻ.

ഇതിന് പിന്നാലെ സമൂഹമാധ്യമമായ ഇൻസ്റ്റാ​ഗ്രാമിലും മീര സജീവമായിരിക്കുകയാണ്. തന്റെ സിനിമാ ജീവതത്തിലെ തന്നെ നാഴികക്കല്ലായ 'പാഠം ഒന്ന്: ഒരു വിലാപം' എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ ഇപ്പോൾ പങ്കു വച്ചിരിക്കുകയാണ് മീര. ചിത്രത്തിലെ പ്രകടനത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.

"പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂർവ്വം ഓർക്കുന്നു. ഹൃദയത്തോട് ചേർന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാൻ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. വർഷങ്ങളായി എന്റെ അസ്തിത്വത്തെ രൂപപ്പെടുത്തിയ ഓരോ അനുഭവത്തിലേക്കും ഓരോ കണ്ടുമുട്ടലിലേക്കും ഒരു തിരിഞ്ഞു നോട്ടം". മീര കുറിച്ചു.

ചിത്രത്തിൽ മീരയ്ക്കൊപ്പം വേഷമിട്ട ബാലതാരം കീർത്തന അനിലും ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. "ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഞാനാണ് നിങ്ങൾക്ക് ഒപ്പമുള്ളത്" എന്നാണ് കീർത്തന കമന്റ് ചെയ്തത്. നിന്നിൽ നിന്ന് തന്നെ ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഇതിന് മീരയും മറുപടിയും നൽകിയിട്ടുണ്ട്.

Content highlights : Meera Jasmine Shares picture from Padam onnu oru vilapam movie location

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented