നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥൻ ആയതിന്; ഹൃദയം തൊടുന്ന കുറിപ്പുമായി മീര ജാസ്മിൻ


മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദ​ഗ്ധ്യത്തിന് സാക്ഷ്യംവഹിക്കാൻ തനിക്ക് അവസരമൊരുക്കിയ ചിത്രമാണ് ഒരേ കടലെന്ന് അവർ പറഞ്ഞു.

മീര ജാസ്മിൻ | ഫോട്ടോ: www.instagram.com/meerajasmine/

മ്മൂട്ടിയും മീരാ ജാസ്മിനും ഒരുമിച്ചഭിനയിച്ച ചിത്രം എന്ന രീതിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടൽ. സുനിൽ ​ഗം​ഗോപാധ്യായയുടെ ഹിരക് ദീപ്തി എന്ന ബം​ഗാളി നോവലിന്റെ ചലച്ചിത്രാവിഷ്കാരം കൂടിയായിരുന്നു ചിത്രം. സിനിമയിൽ മമ്മൂട്ടിക്കൊപ്പം ജോലി ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി മീരാ ജാസ്മിൻ.

ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഒരേ കടലിനേക്കുറിച്ച് താരം ഓർത്തെടുക്കുന്നത്. ഏതാനും ചിത്രങ്ങളും മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദ​ഗ്ധ്യത്തിന് സാക്ഷ്യംവഹിക്കാൻ തനിക്ക് അവസരമൊരുക്കിയ ചിത്രമാണ് ഒരേ കടലെന്ന് അവർ പറഞ്ഞു.

ചില പ്രകടനങ്ങളും ചില കഥാപാത്രങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ പര്യവേഷണം ചെയ്യപ്പെടാത്ത ഇടങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലുകയും യാതൊന്നിനും മാറ്റാൻ കഴിയാത്ത ഒന്ന് സൃഷ്ടിക്കുകയും ചെയ്യും. ശ്യാമപ്രസാദ് സാറിന്റെ 'ഒരേ കടൽ' എന്നും അത്തരത്തിലുള്ള ഒരു യാത്രയായിരിക്കും. അത് മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദ​ഗ്ധ്യത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് അവസരമൊരുക്കി. അദ്ദേഹത്തിന്റെ മഹത്തായ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നായ ഈ സിനിമ എനിക്ക് സ്‌ക്രീനിലും പുറത്തും ഏറ്റവും അതുല്യമായ ചില പ്രതിഭകളുമായി അടുത്തിടപഴകാൻ അവസരം നൽകി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥൻ ആയതിന്. വരാനിരിക്കുന്ന എല്ലാ അർത്ഥവത്തായ കാര്യങ്ങൾക്കും എല്ലാ സ്നേഹവും. മീര എഴുതി.

2007-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ഔസേപ്പച്ചന് മികച്ച സം​ഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. നരേൻ, രമ്യാ കൃഷ്ണൻ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളിൽ. വിന്ധ്യൻ ആയിരുന്നു നിർമാണം.

Content Highlights: Ore Kadal Movie, Meera Jasmine Instagram Post, Mammootty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented