മഹേഷ് ബാബുവിന്റെ ആരാധിക, ജൂനിയർ എൻടിആറിനെ അറിയില്ല,നടി മീര ചോപ്രയ്ക്ക് ബലാത്സം​ഗ ഭീഷണി


2 min read
Read later
Print
Share

നിരവധി പേരാണ് മീരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ആരാധകരെന്ന പേരിൽ കാണിച്ചു കൂട്ടുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ നടൻ മൗനം വെടിയണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.

-

തെലുങ്കു നടൻ ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞതിന് ബോളിവുഡ് നടി മീരാ ചോപ്രയ്ക്കെതിരേ സൈബർ ആക്രമണം. ട്വിറ്ററിൽ ആരാധകരുമായി സംവ​ദിക്കവേയാണ് ഇഷ്ടമുള്ള തെന്നിന്ത്യൻ നടനാരാണെന്ന് മീരയോട് ചോദ്യം വന്നത്. മഹേഷ് ബാബു എന്ന ഉത്തരം നൽകിയ മീരയോട് ജൂനിയർ എൻടിആറിനെ ഇഷ്ടമാണോ എന്നായി ആരാധകരുടെ ചോദ്യം.

എന്നാൽ തനിക്ക് ജൂനിയർ എൻടിആറിനെ അറിയില്ലെന്നാണ് താരം മറുപടി നൽകിയത്. ഇതോടെ പ്രകോപിതരായ എൻടിആർ ആരാധകർ മീരയ്ക്കെതിരേ രം​ഗത്തെ വരികയായിരുന്നു.
ട്രോളുകൾക്കപ്പുറം ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെ നടിക്ക് നേരെ ഉയർന്നു. ഇക്കാര്യം മീര തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

meera

ട്വീറ്റിൽ ജൂനിയർ എൻടിആറിനെ ടാഗ് ചെയ്ത നടി ആരാധകരുടെ ആക്രമണത്തെ കുറിച്ചും ട്വീറ്റ് ചെയ്തു."നിങ്ങളെക്കാൾ കൂടുതൽ മഹേഷ് ബാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് എനിക്കെതിരേ അശ്ലീല സന്ദേശങ്ങൾ അയക്കുന്നു. നിങ്ങളുടെ ആരാധകർ എന്റെ മാതാപിതാക്കൾക്ക് മോശം സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത്തരമൊരു ആരാധകവൃന്ദത്താൽ നിങ്ങൾ ജയിച്ചു എന്ന് തോന്നുന്നുണ്ടോ" മീര കുറിച്ചു.

Meera

ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞാൽ, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാമെന്നും നിങ്ങളുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടേക്കാമെന്നും പെൺകുട്ടികളോടായി മറ്റൊരു ട്വീറ്റിൽ മീര ചോപ്ര പറയുന്നു.

"ആരുടെയെങ്കിലും ആരാധികയാവാതിരിക്കുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു .. എല്ലാ പെൺകുട്ടികളോടും ഇത് ഉറക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെങ്കിൽ, അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞതുപോലെ നിങ്ങളെ ബലാത്സംഗം ചെയ്യാം, കൊലപ്പെടുത്താം, കൂട്ടബലാത്സംഗം ചെയ്യാം, അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെ കൊല്ലാം. അവർ തങ്ങളുടെ വിഗ്രഹത്തിന്റെ പേര് തന്നെ കളങ്കപ്പെടുത്തുന്നു.”

Meera

നിരവധി പേരാണ് മീരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ആരാധകരെന്ന പേരിൽ കാണിച്ചു കൂട്ടുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ നടൻ മൗനം വെടിയണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്. അതേസമയം തന്നെ അവഹേളിക്കാൻ ശ്രമിച്ചവർക്കെതിരേ മീരയുടെ പരാതിയിൽ തെലുങ്കാന പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlights : Meera Chopra receives rape threats from JR NTR Fans on Twitter, to take legal action

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kunchacko Boban

1 min

ചാവേർ പ്രൊമോഷന് എത്രയും വേഗമെത്തണം, കണ്ണൂർ നിന്നും കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്രചെയ്ത് ചാക്കോച്ചൻ

Oct 1, 2023


Achankunju

2 min

കോട്ടയം മാർക്കറ്റിലെ പിടിവണ്ടി വലിക്കാരനിൽ നിന്ന് മിന്നുന്ന നടനിലേക്ക്; മറക്കരുത് അച്ചൻകുഞ്ഞിനെ

Oct 1, 2023


Archana Gautam

'നടുറോഡിൽ നടന്ന ബലാത്സം​ഗം എന്നല്ലാതെ എന്തുപറയാൻ'; കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ അർച്ചന

Oct 1, 2023

Most Commented