തട്ടത്തിന്‍ മറയത്തിന്റെ തമിഴ് റീമേക്കിന്റെ ട്രെയിലര്‍ റിലീസായി. മീണ്ടും ഒരു കാതല്‍ കഥൈ എന്നു പേരുള്ള ചിത്രത്തില്‍ വാള്‍ട്ടര്‍ ഫിലിപ്‌സാണ് നായകന്‍. ഇഷാ തല്‍വാര്‍ തന്നെയാണ് നായികാ വേഷത്തില്‍.

മിത്രന്‍ ജവാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജി.വി. പ്രകാശ് കുമാറും പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിച്ചിരിക്കുന്നു. മനോജ് കെ ജയന്‍, നാസര്‍, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം ആഗസ്ത് അഞ്ചിന് തിയേറ്ററുകളിലെത്തും.