തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി. തന്റെ രണ്ടാനമ്മയായ കാവ്യാ മാധവന്റെയും അടുത്ത സുഹൃത്തായ നമിത പ്രമോദിന്റെയും ജന്മദിനമാണ് ഇന്ന്.

1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. 1996 സെപ്റ്റംബര്‍ 19 ആണ് നമിതയുടെ ജന്മദിനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മീനാക്ഷി ജന്മദിനാശംസകള്‍ നേര്‍ന്നത്.

2016 ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം. ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്. 2018 ലാണ് മഹാലക്ഷ്മി ജനിച്ചത്. 

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നമിത. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

Content Highlights: Meenakshi Dillip Birthday wishes to Kavya madhavan Namitha Pramod on Instagram