നടൻ ​ദിലീപിന് ജന്മദിനാശംസകളുമായി മകൾ മീനാക്ഷി ദിലീപ്. 'ജന്മദിനാശംസകൾ അച്ഛാ..ഞാൻ താങ്കളെ സ്നേഹിക്കുന്നു..' അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി കുറിച്ചു. 

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ രണ്ടാമത്തെ മകൾ മാമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം. അനുജത്തിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. 

54-ാം ജന്മദിനമാഘോഷിക്കുകയാണ് ദിലീപ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദിലീപിന് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. അനു സിതാര, ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി വെയ്ൻ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങളാണ് പ്രിയ സഹപ്രവർത്തകന് ആശംസകൾ നേർന്നിരിക്കുന്നത്.


content highlights : Meenakshi Birthday wishes to Dileep Pictures viral