മീനാക്ഷി അനൂപ്
തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ്. ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു ചാനലായിരുന്നു. തന്റെ പേരില്‍ യൂട്യൂബ് നല്‍കിയ പ്ലേ ബട്ടണ്‍ പോലും അവര്‍ തന്നില്ലെന്നും മീനാക്ഷി ആരോപിച്ചു.
ഇപ്പോള്‍ യൂട്യൂബില്‍ മീനാക്ഷി ഒരു പുതിയ ചാനല്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് പഴയ യൂട്യൂബ് ചാനല്‍ നഷ്ടമായതിന് പിന്നിലെ കാരണം മീനാക്ഷി കുടുംബസമേതമെത്തി തുറന്ന് പറഞ്ഞത്.
യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം തങ്ങളെ സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡുമെല്ലാം സെറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല.
വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു. ആദ്യമൊക്കെ സാരമില്ലെന്ന് കരുതി. പക്ഷേ ഇപ്പോള്‍ കോട്ടയം എസ്.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്- മീനാക്ഷിയും കുടുംബവും പറയുന്നു.
വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ യൂട്യൂബ് ചാനല്‍ തുടങ്ങാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: meenakshi anoop says she is cheated by her YouTube partners, meenakshi youtube channel controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..