ബയൽവാൻ രംഗനാഥൻ, ധനുഷ്, മീന
നടി മീനയും നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്ന് പറഞ്ഞ നടന്‍ ബയല്‍വാന്‍ രംഗനാഥന് വിമർശം. ഇരുവരും ജൂണില്‍ വിവാഹിതരാകുമെന്നായിരുന്നു നടന്‍ പറഞ്ഞത്. യുട്യൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളയാളാണ് തമിഴ്‌നാട്ടിലെ മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍. ബയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തലുകളൊക്കെ എപ്പോഴും വിവാദങ്ങളിലിടം പിടിക്കാറുണ്ട്. 'രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവർക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാമെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.
നേരത്തേയും സിനിമാ താരങ്ങള്‍ക്കെതിരേ പ്രചരണങ്ങള്‍ നടത്തി കടുത്ത വിമര്‍ശമനങ്ങളേറ്റുവാങ്ങിയ വ്യക്തിയാണ് ഇദ്ദേഹം. ഇത്തവണയും ബയല്‍വാന്‍ രംഗനാഥന്‍നെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. വെറുതേ വാസ്ത വിരുദ്ധമായ കാര്യങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും മറ്റുള്ളവരുടെ വ്യക്തിജീവിതത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തരുതെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് സാഗര്‍ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു. സാഗറിന്റെ വിയോഗത്തിന് പിന്നാലെ ചിലര്‍ മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വ്യജ വാര്‍ത്ത പ്രചരിപ്പിച്ചു. തുടര്‍ന്ന് മീന തന്നെ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴും സാഗറിന്റെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നുമാണ് അന്ന് മീന പറഞ്ഞത്.
നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തായിരുന്നു ധനുഷിന്റെ ഭാര്യ. ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വേര്‍പിരിഞ്ഞത്.
Content Highlights: Meena Dhanush false marriage rumor, bayilvan ranganathan faces backlash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..