ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, പക്ഷേ അകന്നുപോയി; കുറിപ്പുമായി മീന


വിദ്യാസാഗറും മീനയും| Photo: ANI

ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തില്‍ കുറിപ്പുമായി നടി മീന. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 28 നായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. നാല്‍പത്തിയെട്ടു വയസ്സായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഗ്രഹമായിരുന്നു വിദ്യസാഗറെന്നും വിഷമഘട്ടത്തില്‍ പിന്തുണയുമായെത്തിയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മീന കുറിച്ചു.

താങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. ഞങ്ങളുടെയെല്ലാം മനസ്സില്‍ എന്നും താങ്കളുണ്ടായിരിക്കും. സ്നേഹവും പ്രാര്‍ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കടുംബവും ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ പിന്തുണ ആവശ്യമാണ്.

സ്നേഹവും കരുതലും പിന്തുണയും ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ഥരാണ്. ആ സ്നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു- മീന കുറിച്ചു.

95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു വിദ്യസാഗര്‍ മരണത്തിന് കീഴടങ്ങിയത്. എക്‌മൊ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റിവെക്കാനുള്ള കാത്തിരിപ്പിലായിരുന്നു. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടിയിരുന്നു. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല. അതിനിടയില്‍ മരണം സംഭവിക്കുകായിരുന്നു.


Content Highlights: Meen actress, husband vidyasagar death, thanks note to well wishers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented