ഇന്ത്യന്‍ സിനിമാ മേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിനില്‍ മലയാളത്തില്‍ സുപ്രധാന വെളിപ്പെടുത്തലുണ്ടാകുമെന്ന്‌ സാഹിത്യകാരന്‍ എന്‍.എസ് മാധവന്റെ ട്വീറ്റ്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ ശനിയാഴ്ച വൈകീട്ട് മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

എറണാകുളം പ്രസ് ക്ലബില്‍ വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രസ് മീറ്റ് ഒഴിവാക്കരുതെന്നു സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു കൊണ്ടാണ് ട്വീറ്റ്. ഒരു ചെറിയ പക്ഷി പറയുന്നു, വരുന്നത് വലിയ സംഭവമായിരിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ഒപ്പം 'മീ ടൂ' എന്ന ഹാഷ് ടാഗും അദ്ദേഹം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്‌.

രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്.

ns madhavan

me too in malayalam cinema wcc for a press meet ns madhavan tweet