മയൂഖം : ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഉദ്ഘാടനം.


വൈ​ഗ മീഡിയ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഇതിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ: ബിന്ദു ജയകുമാറാണ്.

Mayookham

കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിതം ആധാരമാക്കിയുള്ള ഡോക്യുമെന്ററി ഷോർട്ട് ഫിലിം ' മയൂഖ' ത്തിന്‍റെ ആദ്യപ്രദർശനം മാർച്ച് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് മാനാഞ്ചിറ ടവറിൽ ഉള്ള ഓപ്പൺ സ്ക്രീൻ തീയേറ്ററിൽ നടക്കും. ഡോ: ഖദീജ മുംതാസ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

വൈ​ഗ മീഡിയ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഇതിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോ: ബിന്ദു ജയകുമാറാണ്. കാഴ്ച പരിമിതരും അവരെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരും ഇതിൽ അഭിനയിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാഴ്ച പരിമിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന വിജ്ഞാനദീപം എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് കാഴ്ചയുള്ള സന്നദ്ധപ്രവർത്തകർ വായിച്ചു നല്‍കുന്ന പുസ്തകങ്ങളുടെ ഓഡിയോ ലൈബ്രറി വിജ്ഞാന ദീപത്തില്‍ ഉണ്ട്. കൂടാതെ കാഴ്ച പരിമിതരുടെ സഹായത്തിനായി കരിയർ ഗൈഡൻസ്, ടെക്നോളജി ഗ്രൂപ്പ്, ന്യൂസ് റൂം, സൗഹൃദവേദി ചാറ്റ് റൂം, സ്പോക്കൺ ഇംഗ്ലീഷ് ഗ്രൂപ്പ്, കലാവാസനയെ പ്രോത്സാഹിപ്പിക്കുന്ന തീയേറ്റർ വോയ്സ് തുടങ്ങി വിവിധ ശാഖകളും വിജ്ഞാന ദീപത്തിന് ഉണ്ട്.

content highlights : mayookham documentary short film inauguration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented