ടിയും തടയുമായി എന്തിനും പോന്ന മല്ലന്മാരും ഗുസ്തിക്കാരും നിറഞ്ഞ കടല്‍ത്തീരത്തിന്റെ കഥകള്‍ പറഞ്ഞു തന്ന മട്ടാഞ്ചേരി. ഈ മട്ടാഞ്ചേരി ഒരുകാലത്ത് നിയന്ത്രിച്ചിരുന്ന ആളാണ് മജീദ്. നാട്ടുകാരുടെ പ്രിയപ്പെട്ട മജീദിക്ക. ഇന്നും എല്ലാവരും ബഹുമാനിക്കുകയും ഭയക്കുകയും ചെയ്യുന്ന മജീദിക്കയുടെ കണ്‍മുന്നില്‍ വളര്‍ന്നവരാണ് നരുന്ത് അസിയും കിളി സുധീറും സുബൈറും വരത്തനായ ചെല്ലാനം മാര്‍ട്ടിനും. സുഹൃത്തുക്കളായും തമ്മില്‍ത്തല്ലിയും നടക്കുകയാണ് ഇവര്‍. ഇവര്‍ക്കൊപ്പം ഗുസ്തിഭ്രാന്തനായ കട്ട ഗഫൂറും എസ്.ഐ. ബ്രൂസ്‌ലിയും കൂടി ചേരുന്നതോടെ മട്ടാഞ്ചേരി അപ്രതീക്ഷിത സംഭവങ്ങളുടെ പൂരപ്പറമ്പാവുന്നു. ആരും പറയാത്ത, മട്ടാഞ്ചേരിക്കാര്‍ക്ക് മാത്രം അറിയാവുന്ന ഈ കഥകളാണ് മട്ടാഞ്ചേരി എന്ന ചിത്രം പറയുന്നത്.

Mattancheryമജീദിക്ക എന്ന ശക്തമായ കഥാപാത്രമായി എത്തുന്നത് ലാലാണ്. ഫുട്‌ബോള്‍ താരം ഐ.എം. വിജയനാണ് നരുന്ത് അസി. കിളി സുധിയായി ജുബില്‍രാജും സുബൈറായി കലേഷ് കണ്ണാട്ടും കട്ട ഗഫൂറായി കോട്ടയം നസീറും എസ്.ഐ. ബ്രൂസ്‌ലിയായി അംജത് മൂസ്സയും എത്തുന്നു. ഇവരെ കൂടാതെ ഇര്‍ഷാദ്, സാജു കൊടിയൻ, ഖാദര്‍ തിരൂര്‍, ഷിറാസ് മുഹമ്മദ്, ഖാലിദ്, ഗോപിക അനില്‍, ശാന്തകുമാരി, ഓമന ഔസേപ്പ് എന്നിവരും അഭിനയിക്കുന്നു.

ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയേഷ് മൈനാഗപ്പള്ളിയാണ്. കഥ, തിരക്കഥ, സംഭാഷണം: ഷാജി എന്‍.ജലീല്‍. ഛായാഗ്രഹഹണം: വിപിന്‍ മോഹന്‍, ഗാനരചന: ഡിനു കളിരിക്കല്‍, സംഗീതം: സുമേഷ് പരമേശ്വര്‍, കലാസംവിധാനം: ഷബീറലി, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: രാധാകൃഷ്ണന്‍ മങ്ങാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, എഡിറ്റിങ്: ദിലീപ് ഡെന്നിസ്, പശ്ചാത്തല സംഗീതം: ബിജിബാല്‍, സംഘട്ടനം: തീപ്പൊരി നിത്യ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ജംഷീര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ മാനേജര്‍: രങ്കീഷ് രാജന്‍, സ്റ്റില്‍സ്: അനില്‍ പേരാമ്പ്ര.

ചിത്രം ജൂലൈയില്‍ തിയേറ്ററുകളില്‍ എത്തും.