കൊച്ചി: താളവാദ്യങ്ങളും തന്ത്രിവാദ്യങ്ങളും സംഗീതം പൊഴിക്കുന്ന വിസ്മയരാവ് ഒരുക്കുകയാണ് മാതൃഭൂമി ഡോട്ട് കോം. നവംബര്‍ നാലിന് വൈകിട്ട് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ദ് മ്യൂസിക്കല്‍ കണ്സേര്ട്ടില് ഡ്രംസില്‍ ശിവമണിയും പിയാനോയില്‍ സ്റ്റീഫന്‍ ദേവസിയും വയലിനില്‍ ബാലഭാസ്കരും ബേസ് ഗിറ്റാറില്‍ മോഹിനി ഡേയും ഗായകന് വിജയ് പ്രകാശും വേദിയില്‍ എത്തുന്നു.
പ്രതിഭാധനരായ ഈ അഞ്ച് സംഗീതജ്ഞര്‍ ചേര്‍ന്നൊരുക്കുന്ന നാദപ്രപഞ്ചം വൈകിട്ട് ആരരയോടെ ആരംഭിക്കും. മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് സംഗീതത്തെ സ്നേഹിക്കുന്ന, സംഗീതാസ്വാദനത്തിനായി സമയം മാറ്റിവെയ്ക്കുന്ന ആര്‍ക്കും ആസ്വദിക്കാം. മാതൃഭൂമി ഡോട്ട് കോം അവതരിപ്പിക്കുന്ന ഈ സംഗീതനിശയില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് ആവശ്യമില്ല.
മഹീന്ദ്രയാണ് പരിപാടിയുടെ ടൈറ്റില്‍ സ്പോണ്സര്. ബ്രോട്ട് ടു യൂ ബൈ സ്പോണ്സര് മലബാര്‍ സിമന്റ്സ് ലിമിറ്റഡും പവേഡ് ബൈ സ്പോണ്സര് ചുങ്കത്ത് ജ്വല്ലറിയുമാണ്. ഡ്രീംസ് വേള്‍ഡ് പ്രോപ്പര്‍ട്ടീസ് സപ്പോര്‍ട്ട് പാര്‍ട്ണറാണ്. സ്പൈസ് ലാന്‍ഡ് ഹോളിഡെയ്സ് ട്രാവല്‍ പാര്‍ട്ണറാണ്. വൈത്തിരി വില്ലേജ് അസോസിയേറ്റ് പാര്‍ട്ണറും ഡിജിറ്റല്‍ മങ്കി (മൊബൈല്‍, കംപ്യൂട്ടേഴ്സ്, ആക്സസറീസ്) ഡിജിറ്റല്‍ പാര്‍ട്ണറും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2407968 എന്ന നമ്പറില്‍ വിളിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..