സംഗീതസാന്ദ്രം ‘ഒറിജിനലാ’യി കപ്പ


മാതൃഭൂമി കപ്പ ഒറിജിനൽസ് ലോഞ്ച് ചെയ്തു

മാതൃഭൂമി കപ്പ ഒറിജിനൽസ് ലോഞ്ചിങ് ചടങ്ങിൽ എറണാകുളം ദർബാർ ഹാൾ മൈതാനത്ത് ഗായകരായ ജോബ് കുര്യനും സയനോര ഫിലിപ്പും പാടുന്നു

കൊച്ചി: സംഗീതത്തിന്റെ ലയലഹരിയായി ആദ്യം ഹിന്ദിയിൽ സയനോരയുടെ ‘ആരേ ജിയാരേ...’ പിന്നാലെ മലയാളത്തിന്റെ ഹൃദ്യതാളത്തിൽ ജോബ് കുര്യന്റെ ‘അതേ നില...’ ഇളംമഞ്ഞിന്റെ കുളിരിൽ നനഞ്ഞ ദർബാർ ഹാൾ മൈതാനത്തെ പുൽനാമ്പുകളെപ്പോലും ത്രസിപ്പിച്ച സംഗീതവിസ്മയം സാക്ഷിയാക്കി മാതൃഭൂമി കപ്പ ഒറിജിനൽസ് ആരാധകരുടെ ഹൃദയങ്ങളിൽ കൂടുകൂട്ടി.

ആരും കൊതിക്കുന്ന സംഗീതത്തിന്റെ മഹാപ്രപഞ്ചമൊരുക്കി പ്രേക്ഷകരിലേക്കെത്തുന്ന കപ്പ ഒറിജിനൽസ് ലോഞ്ച് ചെയ്തു. നൂറുകണക്കിന് സംഗീത പ്രേമികളെ സാക്ഷിയാക്കി ഞായറാഴ്ച രാവിൽ എറണാകുളം ദർബാർ ഹാൾ മൈതാനത്തായിരുന്നു ലോഞ്ചിങ് ചടങ്ങ് നടന്നത്.

ആകാശമാണ് അതിര് എന്ന് അനുഭവപ്പെടുത്തി സംഗീതത്തിന്റെ പുതുവാതിലുകൾ തുറക്കുന്ന ഇടമാണ് കപ്പ ഒറിജിനൽസ് എന്ന് ലോഞ്ചിങ് നിർവഹിച്ച് സംഗീത സംവിധായകൻ ബിജിബാൽ പറഞ്ഞു. ജനപ്രിയ സംഗീതത്തിന്റെ അടയാളങ്ങൾ പലപ്പോഴും സിനിമാപ്പാട്ടുകളാണ്. പ്രണയവും വിരഹവും സങ്കടവും സന്തോഷവുമൊക്കെ ആ പാട്ടുകളിലൂടെയാണ് നമ്മൾ അനുഭവിച്ചത്. എന്നാൽ, പാട്ടുണ്ടാക്കാനും ഈണമിടാനുമൊക്കെ ഒരുപാടുപേർക്ക് അവസരങ്ങൾ നൽകുന്നതാകും കപ്പ ഒറിജിനൽസ് എന്നും അദ്ദേഹം പറഞ്ഞു.

വളർന്നു വരുന്ന സംഗീതജ്ഞർക്ക് അവസരങ്ങളുടെ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് കപ്പ ഒറിജിനൽസിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. സുതാര്യമായ രീതിയിലാണ് സംഗീതത്തിന്റെ പുതുവാതിലുകൾ കപ്പ തുറന്നിടുന്നത്. ഒട്ടേറെ മ്യൂസിക് ആൽബങ്ങളെയും കലാകാരൻമാരെയും ഇതിലൂടെ പരിചയപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

സംഗീതമേ, നിൻ ചിറകിൽ

ജോബ് കുര്യന്റെ ‘അതേ നില’ എന്ന വീഡിയോ ഗാനവും സയനോര ഫിലിപ്പിന്റെ ‘ആരേ ജിയാരേ’ എന്ന വീഡിയോ ഗാനവുമാണ് കപ്പ ഒറിജിനൽസിലൂടെ ആദ്യം ലോഞ്ച് ചെയ്തത്. സാഹിൽ, സിക്കാനി, അർജുൻ, കൃഷ്ണ, ജോ മാർഷൽ എന്നിവർ ചേർന്നൊരുക്കിയ സംഗീതവിരുന്നും കാണികൾക്ക് ഹൃദ്യാനുഭവമായി. ടാൽറോപ് ഗ്രൂപ്പ്, പിട്ടാപ്പിള്ളിൽ ഏജൻസീസ്, ആരോസ് മിക്‌സ്, മുത്തൂറ്റ് ഫിനാൻസ് എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ.

Content Highlights: Mathrubhumi’s Kappa TV to Mathrubhumi’s - Kappa Originals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 31, 2023

Most Commented