ലോകേഷിന്റെ ദളപതി 67-ൽ മാത്യൂ തോമസും? ചിത്രീകരണം ഉടൻ


കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിലെത്തിയ മാത്യുവിൻറെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ദളപതി 67.

വിജയ്, മാത്യു തോമസ് | ഫോട്ടോ: www.facebook.com/ActorVijay, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ മലയാളി നടൻ മാത്യു തോമസും എത്തുന്നുവെന്ന് റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിലെത്തിയ മാത്യുവിൻറെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ദളപതി 67. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.മാസ്റ്റർ എന്ന സൂപ്പർഹിറ്റിനു ശേഷം വിജയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ദളപതി 67നുണ്ട്. ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തും മലയാളത്തിൽ നിന്ന് പൃഥ്വിരാജും ചിത്രത്തിൻറെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഗൗതം മേനോൻ, മിഷ്‌കിൻ എന്നിവരെയും ചിത്രത്തിൽ നെഗറ്റീവ് റോളുകൾ അവതരിപ്പിക്കാൻ സമീപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൃഷയായിരിക്കും വിജയിൻറെ നായികയായി എത്തുന്നത് എന്നാണ് സൂചന. നിലവിൽ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: mathew thomas may join on thalapathy 67, vijay and lokesh kanagaraj

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented