ക്രിസ്റ്റി പോസ്റ്റർ | photo: special arrangements
മാത്യു തോമസും മാളവിക മോഹനും പ്രധാന വേഷത്തിലെത്തിയ 'ക്രിസ്റ്റി' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നവാഗതനായ ആല്‍വിന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 17-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സോണി ലിവ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലുണ്ട്.
ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്. പബ്ലിസിറ്റി ഡിസൈനര്‍ -ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ. -വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ഹുവൈസ് മാക്‌സോ.
Content Highlights: mathew thomas malavika mohan movie christy ott release
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..