ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29 നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മാസ്റ്റര്‍. ജനുവരി 13 നാണ് ചിത്രം റിലീസ് ചെയ്തത്. 130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം. 

മാളവിക മോഹനന്‍, ആന്‍ഡ്രിയ, അര്‍ജുന്‍ ദാസ്,  ഗൗരി ജി കിഷന്‍, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Content Highlights: Master To release in Amazon Prime Video, Releases on January 29, Vijay, Vijay sethupathi, Lokesh Kanakaraj