രാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സൂപ്പർ താരചിത്രങ്ങളാണ് ചിത്രങ്ങളാണ് കോളിവുഡിന്റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിഗിലിനുശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റർ ആണ് അതിൽ ഒന്നാമത്തേത്. പോയവർഷത്തെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നായ കൈദിക്കുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. വിജയ്‌യുടെ മാസ് ലുക്കിലുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

വിജയ് സേതുപതി ചിത്രത്തിൽ വില്ലൻവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മാളവികാ മോഹനനും ആൻഡ്രിയ ജെറമിയയുമാണ് നായികമാർ. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. സേവ്യർ ബ്രിട്ടോ നിർമിക്കുന്ന ചിത്രം ഏപ്രിൽ ഒമ്പതിന്‌ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

കാപ്പാനുശേഷം സൂര്യ നായകനായെത്തുന്ന ബയോപിക് സൂരരൈ പോട്ര് ആണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സുധാ കോങ്ക്ര സംവിധാനംചെയ്യുന്ന ചിത്രത്തിൽ മലയാളിതാരം അപർണാ ബലമുരളിയാണ് നായികയായെത്തുന്നത്. മാധവൻ പ്രധാന വേഷത്തിലെത്തിയ ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധാ കോങ്ക്ര. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിമാനകമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. 2ഡി എന്റർടെയ്‌ൻമെന്റ്‌സും സിഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മോഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജി.വി. പ്രകാശാണ് സംഗീതം ഒരുക്കുന്നത്.

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്യുന്ന പുതിയ ചിത്രം ജഗമേ തന്തിരത്തിന്റെ ഫസ്റ്റ് ലുക് മോഷൻ പോസ്റ്റർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഒരു ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കിയിരിക്കുന്ന ജഗമേ തന്തിരത്തിൽ മലയാളിതാരങ്ങളായ ജോജു ജോർജ്, ഐശ്വര്യാ ലക്ഷ്മി എന്നിവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു, ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണിത്. വെനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ്ചെയ്യുന്നത്. എസ്. ശശികാന്താണ് നിർമാണം. ഹോളിവുഡ് നടൻ ജെയിംസ് കോസ്‌മോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം സന്തോഷ് നാരായണൻ. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ മേയ് ഒന്നിന്‌ റിലീസ്‌ ആകും.
മക്കൾ സെൽവൻ വിജയ് സേതുപതി നായകനായെത്തുന്ന ഓ മൈ കടവുളെ ആണ് മറ്റൊരു ചിത്രം. അശ്വന്ത് മാരിമുത്തു സംവിധാനംചെയ്യുന്ന ചിത്രത്തിൽ അശോക് സെൽവൻ, റിതികാ സിങ്, വാണി ബോജൻ എന്നിവരും വേഷമിടുന്നു. അശോക് സെൽവനും അഭിനയാ സെൽവവും ചേർന്നാണ് നിർമാണം.

Content Highlights: Master, soorarai pottru, jagame thanthiram, Dhanush ,Vijay, Suriya, tamil latest releases