തന്റെ പുതിയ ചിത്രമായ  മാസ്റ്റർ റിലീസിനോട് അടുക്കുന്ന സമയത്ത്  തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട്  നടൻ വിജയ്. തീയേറ്ററിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാൻ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച്ച.

തീയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തീയേറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സിനിമയുടെ ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നും ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

2021 പൊങ്കൽ റിലീസ് ആയി‌ മാസ്റ്റർ പുറത്തിറങ്ങുമെന്നാണ് സൂചന. റിലീസ് സംവന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച്ച ഉച്ചയോടെ പുറത്തു വരുമെന്നാണ് അണിയറപ്രവർത്തകർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

#Master release update by tomorrow 12:30pm !! pic.twitter.com/kX6w4SWWVm

ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്.മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. ചിത്രം ഒടിടി റിലീസിനില്ലെന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക.  

Content Highlights : Master release Vijay meets Tamil Nadu CM Edapadi K Palanisamy