കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിജയ്ചിത്രമാണ് മാസ്റ്റര്‍. മാസ്റ്ററില്‍ വിജയ്‌യുടെ സ്റ്റൈലിഷ് ലുക്കിലുള്ള പോസ്റ്റര്‍ പുറത്തെത്തി. ആരാധകര്‍ക്കുള്ള പൊങ്കല്‍ സമ്മാനമാണ് പോസ്റ്റര്‍.

കറുപ്പണിഞ്ഞ് മാസ് ലുക്കിലാണ് വിജയ് പോസ്റ്ററില്‍. ഒരു സ്‌കൂള്‍ പ്രൊഫസറുടെ റോളാണ്‌ വിജയ്‌യുടേത് എന്നാണ് സൂചനകള്‍. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകും. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കും. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.

master

Content Highlights : master new tamil movie poster vijay lokesh kanakaraj