പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന്  നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. 

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച്ച.

തീയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തീയേറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സിനിമയുടെ ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നും ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്. 

കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മാളവിക മോഹനനാണ് നായികയായെത്തുന്നത്.  ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക.  

Content Highlights : Master Movie Release date January 13 in Theatres Vijay Vijay Sethupathi Lokesh kanakaraj