ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം; മാസ്റ്ററിന്റെ ലോക്ക്ഡൗണ്‍ പോസ്റ്ററുമായി സംവിധായകന്‍


കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ മാസ്റ്ററുമുണ്ടായിരുന്നു.

-

മാസ്റ്റര്‍ എന്ന വിജയ്ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍. ലോക്ക്ഡൗണ്‍ പ്രമാണിച്ച് റിലീസ് ചെയ്യാതിരുന്ന ചിത്രം വേണ്ടസമയത്തു തന്നെ ആരാധകരുടെ അരികിലേക്ക് എത്തുമെന്ന് പറയുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.

വിജയ് നായകനും വിജയ് സേതുപതി വില്ലനുമായി അഭിനയിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ ഏപ്രില്‍ 9ന് റിലീസ് ചെയ്യേണ്ടതായിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ മാസ്റ്ററുമുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകും. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കും. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം.

റിലീസ് മാറ്റിവെച്ചതിലുള്ള നിരാശ കൊണ്ടുളള ആരാധകരുടെ ട്വീറ്റുകളാല്‍ സമൂഹമാധ്യമങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം എന്നാണ് സംവിധായകന്‍ പറയുന്നത്. മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് ഉടനെയെത്തുമെന്നാണ് പുതിയ പോസ്റ്ററിലെ ടാഗ്‌ലൈന്‍.

master lock down poster

Content Highlights : master movie new poster in lockdown vijay vijay sethupathi lokesh kanagaraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented