വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു. ജനുവരി 13 ന് ചിത്രം റിലീസ് ചെയ്യാനിരിക്കേയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. സിനിമ തിയേറ്ററില്‍ ഇറങ്ങുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

''മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നരവര്‍ഷത്തെ കഷ്ടപ്പാടിന് ഒടുവിലാണ്. പ്രേക്ഷകര്‍ തീയേറ്ററില്‍ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. സിനിമയില്‍ നിന്ന് ചോര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കിടരുതെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി, ഇനി ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി- ലോകേഷ് കനകരാജ് കുറിച്ചു. 

ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.

വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ block@piracy.com. എന്ന അക്കൗണ്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

150 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ മാസ്റ്ററില്‍ വിജയ് സേതുപതി, മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. സൂപ്പര്‍ഹിറ്റായ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണിത്. 

ജനുവരി 13 ന് തന്നെ മാസ്റ്റര്‍ കേരളത്തിലും റിലീസ് ചെയ്യും. 

Content Highlights: Master Climax scenes leaked online, prior to release, Lokesh Kanakaraj, Vijay, Vijay Sethupathy